കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഒരു കോവിഡ്-19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. കുവൈറ്റിലെ സ്ഥിതിഗതികള്‍ ശാന്തമാകുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. വിമാന മാര്‍ഗമോ റോഡ് മാര്‍ഗമോ കുവൈറ്റിലെത്തുന്നവര്‍ക്ക് മെഡിക്കല്‍ പരിശോധനകള്‍ നേരത്തെ ശക്തമാക്കിയിരുന്നു. കോവിഡ്-19 വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പ്രത്യേക നിരീക്ഷണത്തിലാണ് രാജ്യത്തേക്ക് കടത്തിവിടുന്നത്.
ഇറാഖില്‍ നിന്നെത്തിയ 35 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. കൂടാതെ ഇറ്റലിയില്‍ നിന്നും തിരികെയെത്തിയ 35 കുവൈറ്റ് പൗരന്മാരും പ്രത്യേക മെഡിക്കല്‍ സംഘം നിരീക്ഷിച്ച് വരികയാണ്. ലോകാര്യോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും സ്വീകരിച്ചു കഴിഞ്ഞതായി നേരത്തെ കുവൈറ്റ് വ്യക്തമാക്കിയിരുന്നു.