മനാമ: കൊറോണ വൈറസ് പടരുന്നത് തടയാനുള്ള നീക്കങ്ങള്‍ ശക്തമാക്കി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം. ഫെബ്രുവരി മാസം ഇറാനില്‍ നിന്ന് ബഹ്‌റൈനിലെത്തിയവര്‍ക്ക് മെഡിക്കല്‍ പരിശോധന നടത്താന്‍ വെബ്‌സൈറ്റുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫെബ്രുവരി മാസം ഇറാനില്‍ നിന്ന് ബഹ്‌റൈനിലെത്തിയവരാണ് നിലവില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച എല്ലാവരും.
www.moh.gov.bh/444 എന്ന് വെബ്‌സൈറ്റിലൂടെ മെഡിക്കല്‍ പരിശോധനയ്ക്കായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 444 എന്ന് ഹോട്‌ലൈന്‍ നമ്പറിലൂടെയും മെഡിക്കല്‍ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. നേരത്തെ പരിശോധനകള്‍ക്കായി മൊബൈല്‍ യൂണിറ്റുകളും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ഇറാനില്‍ നിന്ന് ഫെബ്രുവരി മാസം രാജ്യത്ത് എത്തിയവര്‍ പരിശോധനകള്‍ പൂര്‍ത്തിയാകുന്നത് വരെ മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇറാനില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ബഹ്റൈനില്‍ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 47 ആയി ഉയര്‍ന്നിട്ടുണ്ട്.