അമേരിക്ക-താലിബാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ബഹ്‌റൈന്‍

മനാമ: അമേരിക്കയും താലിബാനും തമ്മിലുള്ള സമാധാന കരാറിനെ സ്വാഗതം ചെയ്ത് ബഹ്‌റൈന്‍. അഫ്ഗാനിസ്ഥാനില്‍ സുരക്ഷയും സമാധാനവും കൊണ്ടുവരാന്‍ കരാറിന് സാധിക്കുമെന്ന് ബഹ്‌റൈന്‍ പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം ഇരു വിഭാഗങ്ങളും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

കരാര്‍ നിലവില്‍ വരുന്നതോടെ 5000 സൈനികരെ അമേരിക്ക ആറു മാസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്കിയുള്ളവരെ 3 വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമെന്നും അമേരിക്ക ഉറപ്പു നല്‍കിയതായിട്ടാണ് സൂചന. യുഎസിനോ സഖ്യകക്ഷികള്‍ക്കോ എതിരെ ആക്രമണം നടത്തില്ലെന്ന് താലിബാന്‍ സമ്മതിച്ചിട്ടുണ്ട്. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് മറ്റു ഭീകരസംഘടനകളെ അനുവദിക്കില്ലെന്ന് താലിബാന്‍ അമേരിയ്ക്ക് ഉറപ്പുനല്‍കിയെന്നാണ് സൂചന.