കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ്-19 ബാധയേറ്റവരുടെ എണ്ണം 56 ആയി ഉയര്‍ന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വൈറസ് സ്ഥിരീകരിച്ച എല്ലാവരും ഇറാനില്‍ നിന്ന് വിമാന മാര്‍ഗം കുവൈറ്റിലെത്തിയവരാണ്. കുവൈറ്റില്‍ നിന്ന് രോഗം പടര്‍ന്നതായി ഇതുവരെ സ്ഥിരീകരണമില്ല. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച എല്ലാ ചികിത്സയും വൈറസ് ബാധയേറ്റവര്‍ക്ക് നല്‍കി വരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് കുവൈറ്റിലെത്തിയവരെ നിരീക്ഷിച്ചു വരുന്നതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണയെ പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി. നേരത്തെ ഇറാനില്‍ നിന്ന് 434 പേരെയും ബാങ്കോക്കില്‍ നിന്ന് 189 പേരെയും കുവൈറ്റ് വിമാനമാര്‍ഗം തിരിച്ചെത്തിച്ചിരുന്നു. ഇവര്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയാണ്.
ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും പൊതുനിരത്തിലിറങ്ങുമ്പോള്‍ മുഖാവരണങ്ങള്‍ ധരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.