മനാമ: കോഴിക്കോട് സ്വദേശികളായ രണ്ടു പേര്‍ ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി ഷാജി(45), വടകര പുതുപ്പണം അഷ്‌റഫ് മലയില്‍ പതിയാരക്കര (52) എന്നിവരാണ് മരണപ്പെട്ടത്. ആലിയയിലെ മോഡേണ്‍ ആര്‍ക്കിടെക് എന്ന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു ഷാജി. പരേതനായ ബീരാന്‍ കോയയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ ഷെരീഫ, മക്കള്‍; ഷിഫ ഷെറിന്‍, ഹാദി ഹംദാന്‍. മൈത്രി സോഷ്യൽ അസോസിയേഷൻ പ്രവർത്തകരുടെ മേൽനോട്ടത്തിൽ മൃതദേഹം ഇന്ന് വൈകീട്ട് ഗള്‍ഫ് എയര്‍ വിമാനത്തില്‍ നാട്ടിലെത്തിക്കും.
30 വര്‍ഷത്തോളമായി ബഹ്‌റൈനില്‍ റിഫയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അഷ്‌റഫ്. ഇന്നലെ വൈകീട്ട് താമസ സ്ഥലത്തുവെച്ചു നെഞ്ചുവേദന അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ ജുമൈലത്ത്, രണ്ടു മക്കള്‍, സഹോദരങ്ങള്‍; തെല്‍ഹത്, സക്കീര്‍, സിദ്ദിക്ക്, സക്കീന, ഫാത്തിമ. മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിലുള്ള മയ്യത്ത്പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും.