ബഹ്‌റൈനിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുള്ള അവധി രണ്ടാഴ്ച കൂടി നീട്ടി; ജീവനക്കാരുടെ അവധി മാർച്ച് 8 വരെ

മനാമ: കൊറോണാ വൈറസ് ബാധയെത്തുടർന്ന് രണ്ട് ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് മാർച്ച് 29 വരെ അവധി നീട്ടിയതായി മന്ത്രാലയം അറിയിച്ചു. മാർച്ച് 8 വരെയായിരുന്നു മുൻപ് അവധി പ്രഖ്യാപിച്ചിരുന്നത്. കിൻറർ ഗാർഡൻ, സ്‌കൂൾ, കോളേജ് തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. സ്ഥാപനങ്ങളിലെ ജീവനക്കാർ മാർച്ച് 8 മുതൽ ജോലിയിൽ പ്രവേശിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

കൊറോണ വൈറസ് പടരാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. കിന്റര്‍ ഗാഡനുകള്‍ക്ക് നാലാഴ്ച്ചത്തേക്ക് കൂടി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.