ലുലു – റംലി മാളിൽ ജനശ്രദ്ധയാകർഷിച്ച് തണൽ ഭിന്നശേഷി സ്‌കൂൾ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ

മനാമ: തണൽ ഭിന്നശേഷി സ്‌കൂൾ വിദ്യാർത്ഥികൾ ലുലു – റംലി മാൾ ഓഡിറ്റോറിയത്തിൽ നടത്തിയ കലാപരിപാടികൾ ജനശ്രദ്ധ പിടിച്ചു പറ്റി. ട്രഷറർ റഷീദ് മാഹി സ്വാഗതം പറഞ്ഞ പരിപാടികൾ ചെയർമാൻ റസാഖ് മൂഴിക്കൽ, ജനറൽ സെക്രട്ടറി യു.കെ. ബാലൻ, വൈസ് ചെയർമാൻ ഉസ്മാൻ ടിപ്പ് ടോപ് എന്നിവർ നേതൃത്വം നൽകി.

വൈകിട്ട് 6 മണിക്ക് തുടങ്ങിയ പരിപാടികൾ 10 മണിവരെ നീണ്ടു നിന്നു. ഭിന്ന ശേഷിക്കാരായ ധന്യയും വൈ ഷ്ണവും അവതരിപ്പിച്ച നൃത്തവും അറബിക് ഡാൻസും ഒപ്പനയും മറ്റും കാണികൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ലുലു ഹൈപ്പർ മാർക്കറ്റിനുള്ള തണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ഉപഹാരം റീജിണൽ മാനേജർ അബ്ദുൽ ഷുക്കൂർ, റംലി മാൾ ജനറൽ മാനേജർ മുഹമ്മദ് അഷൽ, മാർക്കറ്റിങ്ങ് മാനേജർ വിനീത് എന്നിവർ സെക്രട്ടറി മുജീബ് റഹ്‌മാനിൽ നിന്നും ഏറ്റുവാങ്ങി.

ജയേഷ്ഷ വി.കെ, ഷബീർ മാഹി, ഫൈസൽ പട്ടാണ്ടി, സുരേഷ് മണ്ടോടി, സലീം കണ്ണൂർ, ജമാൽ കുറ്റിക്കാട്ടിൽ, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ശ്രീജിത് കണ്ണൂർ, ലത്തീഫ് ആയഞ്ചേരി, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ കൺവീനർ റഫീഖ് അബ്ദുല്ല നന്ദി പ്രകാശിപ്പിച്ചു.