മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ഈ വർഷത്തെ വിശ്വ ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു. ഇസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച നടന്ന ആഘോഷ പരിപാടികൾ റിഫ ലയൺസ് ക്ലബ് പ്രസിഡണ്ട് സഞ്ജയ് ഗുപ്ത ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.
ഹിന്ദി ഭാഷയുടെ പ്രാധാന്യവും സംഭാവനയും മുഖ്യാതിഥി സഞ്ജയ് ഗുപ്ത എടുത്തു പറഞ്ഞു. വിശ്വ ഹിന്ദി ദിനം സമുചിതമായി രീതിയിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്‌കൂൾ അധികൃതരെയും വിദ്യാർത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു.
നേരത്തെ ദേശീയ ഗാനം, സ്കൂൾ പ്രാർഥനാ ഗാനം എന്നിവയോടെയാണ് പരിപാടി തുടങ്ങിയത്. ഹിന്ദി വകുപ്പ് മേധാവി ബാബു ഖാൻ സ്വാഗതം പറഞ്ഞു. സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, മുഹമ്മദ് നയസ് ഉല്ല എന്നിവരും സംസാരിച്ചു. വിവിധ മത്സര വിജയികൾക്കു സഞ്ജയ് ഗുപ്ത സര്ട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.വിശ്വ ഹിന്ദി ദിനത്തിന്റെ ഭാഗമായി നേരത്തെ ഇന്റർ സ്കൂൾ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.