മാധ്യമങ്ങൾക്കെതിരെയുള്ള കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹം; നാനാത്വത്തിൽ ഏകത്വം കൂട്ടായ്മ

മനാമ: ഡൽഹി കലാപ​ വാർത്തകൾ റിപ്പോർട്ട്​ ചെയ്​ത മീഡിയ വണിനും ഏഷ്യാനെറ്റിനും എതിരെ 48 മണിക്കൂർ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി നാനാത്വത്തിൽ ഏകത്വം കൂട്ടായ്മ.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നാ​ലാം തൂ​ണ് എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ​ സ്വാ​ത​ന്ത്ര്യ​ത്തി​നു കൂ​ച്ചു​വി​ല​ങ്ങി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും എ​ല്ലാ​ക്കാ​ല​ത്തും ഉ​ണ്ടാ​കാ​റു​ണ്ട്. പ​ക്ഷേ അ​ടു​ത്തി​ടെ​യാ​യി ഇ​ന്ത്യ​യി​ലെ​ങ്ങും ഈ ​പ്ര​വ​ണ​ത അ​പ​ക​ട​ക​ര​മാ​കും വിധം കൂ​ടി​വ​രി​ക​യാ​ണ്. വി​മ​ർ​ശ​ന​മോ, ആ​ക്ഷേ​പ​മോ ഉ​ന്ന​യി​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ആ​ക്ര​മിച്ചും വ​രു​തി​യി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​തി​യ​ത​ല്ല. പ​ക്ഷേ മാ​ധ്യ​മ​ങ്ങ​ളോ​ട് കലാപത്തിന്‍റെ ഇരകൾ ​പ​റ​ഞ്ഞ കാ​ര്യം പ്രേക്ഷകരെ കാണിച്ചതിന്റെ പേ​രി​ൽ മാധ്യമങ്ങളെ കൂച്ചു വിലങ്ങിടുന്നത് അതീവ ഗുരുതരമാണ്. ഭരണകൂടം നട്ടെല്ലുളള മാധ്യമങ്ങളെ ഭയക്കുന്നു എന്നതിന്‍റെ തെളിവാണ്.

മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന കേന്ദ്ര സർക്കാർ ജനങ്ങളുടെ അറിയാനുളള അവകാശത്തെയാണ് റദ്ദ് ചെയ്യുന്നത്. നേരിനെ ഭയക്കുന്ന കേന്ദ്ര സർക്കാർ മീഡിയവണ്ണിനും ഏഷ്യാനെറ്റ് ന്യൂസിനും ഏർപ്പെടുത്തിയ വിലക്കിൽ നാനാത്വത്തില്‍ ഏകത്വം കൂട്ടായ്മ ശക്തമായ് പ്രതിഷേധിക്കുന്നതായി പത്രക്കുറിപ്പിൽ അറിയിച്ചു.