bahrainvartha-official-logo
Search
Close this search box.

മാധ്യമങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിയത്​ ഫാസിസ്​റ്റ്​ നടപടി: മൈത്രി സോഷ്യൽ അസോസിയേഷൻ ബഹ്റൈൻ

mythri social bh

മനാമ: ദൽഹി കലാപ​ വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട്​ ചെയ്​ത മീഡിയ വണിനും ഏഷ്യാനെറ്റിനും എതിരെ 48 മണിക്കൂർ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി രാജ്യത്തെ ഫാസിസ്​റ്റ്​ വൽകരിക്കുന്നതി​ൻ്റെ കൃത്യമായ നടപടിയാണെന്ന്​ മൈത്രി സോഷ്യൽ അസോസിയേഷൻ ഇറക്കിയ പ്രസ്​താവനയിൽ വ്യക്​തമാക്കി. പൗരത്വ പ്രതിഷേധത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ​ശ്രമത്തി​ൻ്റെ ഭാഗമായി വംശീയ ഉന്മൂലന പദ്ധതി തയാറാക്കിയവരെയും നടപ്പാക്കിയവരെയും സംരക്ഷിക്കുകയും അതേ സമയം ജനങ്ങളിലേക്ക്​ വാർത്തകൾ എത്തിക്കുന്ന മാധ്യമങ്ങ​ളെ നിശബ്​ദമാക്കാനും നടത്തുന്ന ശ്രമങ്ങൾ ചെറുത്തു തോൽപിക്കേണ്ടതാണ്.

കോടതികളെ പോലും സമ്മര്‍ദത്തിലാക്കുകയും നീതി നടപ്പാക്കുന്നതിൽ നിന്ന്​ അവയെ തടയുകയും​​ ചെയ്യുന്ന രീതിയാണ്​ ദൗർഭാഗ്യവശാൽ നാം കണ്ടു കൊണ്ടിരിക്കുന്നത്​. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട സംവിധാനങ്ങൾ കലാപകാരികൾക്ക്​ കൂഴലൂത്തു നടത്തുന്നത്​ ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ അപകടപ്പെടുത്തുന്നതാണ്​. ജനാധിപത്യത്തെ ശക്​തി​പ്പെടുത്തുന്ന മാധ്യമങ്ങളെ ഇല്ലാതാക്കി ഫാസിസം നടപ്പാക്കാനുള്ള ശ്രമങ്ങളെ ജനകീയ ചെറുത്തു നിൽപുകളെ പ്രതിരോധിക്കേണ്ടതു​ണ്ടെന്നും മൈത്രി അസോസിയേഷന്‍ പുറത്തിറക്കിയ പ്രതിഷേധക്കുറിപ്പിൽ വ്യക്​തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!