മനാമ: ഡല്‍ഹിയിലെ ക്രൂരമായ വംശഹത്യ തടയാതെ പോലീസ് കാണികളായി നോക്കി നിന്ന് എന്നതും നീതിപാലകര്‍ തന്നെ അക്രമികളായി മാറി എന്ന സത്യവും ലോകത്തെ അറിയിച്ചതിനു 48 മണിക്കൂര്‍ നേരത്തേക്ക് ഏഷ്യനെറ്റ്, മീഡിയ വൺ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരവസ്ഥയാണ് നടപാക്കുന്നതെന്ന് ഐ എം സി സി ബഹ്‌റൈന്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡൻ്റ് ജലീല്‍ ഹാജി വെളിയംകോട്, ജനറല്‍ സെക്രട്ടറി പുളിക്കല്‍ മൊയ്തീന്‍ കുട്ടി, ട്രഷറര്‍ പി വി സിറാജ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കൊല്ലപെടുമ്പോള്‍ പാവങ്ങളുടെ തൊണ്ടയിലെ അവസാനത്തെ ദീന രോദനം പോലും പുറംലോകം അറിയരുതെന്ന ഫാസിസ്റ്റ് നയമാണ് കേന്ദ്രഭരണം നടപ്പാക്കുന്നത്. കത്തിയമര്‍ന്ന വീടുകളും കച്ചവട സ്ഥാപനങ്ങളും നഷ്ടപെട്ട വിലപ്പെട്ട ജീവനുകളും ലോകത്തെ അറിയിക്കുന്നത് ഫാസിസ്റ്റ് ഭരണകൂടത്തിനു മുന്‍പില്‍ അപരാധാമാണെങ്കിലും ഈ നിലപാട് സ്വീകരിച്ച മാധ്യമങ്ങള്‍ക്ക് ഐ എം സി സി യുടെയും ജനാതിപത്യ പൊതു സമൂഹത്തിന്റെയും പിന്തുണ ഉണ്ടാകുമെന്നും ഐ എം സി സി ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.