കോവിഡ് -19: മൈത്രി അസോസിയേഷൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈനടക്കം വിവിവിധ രാജ്യങ്ങളിൽ ഭീതി വിതച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെക്കുറിച്ചും അതിനു സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങളെ സംബന്ധിച്ചും പൊതു ജനങ്ങൾക്ക് അവബോധം നൽകുന്നതിന് മൈത്രി സോഷ്യൽ അസോസിയേഷൻ ഓൺലൈൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അൽ ഹിലാൽ ഹോസ്‌പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ മുഹറഖ് അൽഹിലാൽ ഹോസ്‌പിറ്റലിലെ ഡോക്‌ടർ രജനീഷ് കുമാർ കൊറോണ വൈറസ് പ്രതിരോധ മാർഗങ്ങളെ കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും വ്യക്തമാക്കുകയും വിവിധ സംശയങ്ങൾക്കുള്ള മറുപടി നൽകുകയും ചെയ്‌തു. ഇവാൻ മീഡിയയുടെ സഹായത്തോടെ ചെയ്‌ത ലൈവ് ടെലികാസ്‌റ്റിംഗ് പരിപാടിക്ക് മുഹമ്മദ് നബീൽ, നൗഷാദ് അടൂർ, ധൻജീബ്, സുബാഷ് തോമസ് എന്നിവർ നേതൃത്വം നൽകി.