മനാമ: ബഹ്റൈനിൽ കൊറോണ വൈറസ് (കോവിഡ്- 19) രോഗ ബാധിതരുടെ എണ്ണം 71 ആയി കുറഞ്ഞു. നാല് പേർക്ക് കൂടി സുഖം പ്രാപിച്ചതിനെത്തുടർന്ന് ഇതിനകം പതിനാലു പേർക്ക് രോഗ വിമുക്തി നേടിയതായി മന്ത്രാലയം സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 70 പേരുടേയും ആരോഗ്യനില മെച്ചപ്പെട്ട നിലയിലാണ്.
ഇതുവരെ 7135 വ്യക്തികളെ പരിശോധനക്ക് വിധേയരാക്കിയതിൽ 7064 പേർക്കും രോഗ ബാധയില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട് .14 ദിവസത്തെ നിരീക്ഷണത്തിൽനിന്ന് 30 പേരെക്കൂടി ഒഴിവാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയവരുടെ എണ്ണം 68 ആയി. 28 ബഹ്റൈൻ സ്വദേശികളെയും ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുപേരെയുമാണ് ഞായറാഴ്ച നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയത്.
കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഇറ്റലി, സൗത്ത് കൊറിയ, ഈജിപ്ത്, ലെബനോന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ബഹ്‌റൈനിലെത്തിയിട്ടുള്ളവര്‍ ഉടന്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി 444 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രസ്തുത രാജ്യങ്ങളില്‍ നിന്ന് 14 ദിവസം മുന്‍പ് എത്തിവരാണെങ്കില്‍ പരിശോധന പൂര്‍ത്തിയാക്കുന്നത് വരെ വീടുകളില്‍ ഐസോലേഷനില്‍ കഴിയണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കൊറോണാ കേസുകളെല്ലാം പുറംനാട്ടില്‍ നിന്നും എത്തിയവരിലാണെന്ന് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ. മനാഫ് ഖഹ്ത്വാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബഹ്‌റൈനില്‍ നിന്ന് രോഗം പടര്‍ന്ന കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിപ്പോര്‍ട്ട് ചെയ്ത കേസുകളെല്ലാം വിമാനത്താവളങ്ങളിലോ രാജ്യാതിര്‍ത്തിയിലോ നടത്തിയ പരിശോധനയിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ബഹ്‌റൈന്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന രംഗത്ത് വന്നിരുന്നു. മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാവുന്ന പ്രവര്‍ത്തനമാണ് ബഹ്‌റൈന്റെതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.
കൊറോണയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റിലൂടെയാണ് പുതിയ രോഗികളുടെ കാര്യം ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൊറോണ ബാധയേറ്റവരുടെ വിവരങ്ങള്‍, മുന്നറിയിപ്പുകള്‍, യാത്ര നിയന്ത്രണങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും പ്രസ്തുത വെബ്‌സൈറ്റില്‍ ലഭിക്കും. https://www.moh.gov.bh/COVID19 എന്നതാണ് വെബ്‌സൈറ്റ് വിലാസം. അറബിയെ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിലും വെബ്‌സൈറ്റില്‍ വിവരങ്ങളുണ്ടാവും.