മനാമ: ബഹ്‌റൈനിലെ ആരോഗ്യമന്ത്രാലയത്തിന്റെ കൊറോണയ്‌ക്കെതിരായ ഊര്‍ജസ്വല പോരാട്ടങ്ങള്‍ ഫലം കാണുന്നു. മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതി റിപ്പോര്‍ട്ടുകള്‍(09/03/2020, 8 PM) പ്രകാരം 8 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി ആശുപത്രി വിട്ടവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. ചികിത്സയിലുള്ളവരുടെ ആകെയെണ്ണം 95ല്‍ നിന്നും 87 ആയി കുറഞ്ഞിട്ടുണ്ട്.
നിലവില്‍ 7743 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ചികിത്സയിലുള്ള 87 പേരില്‍ ഒരാളുടെ നില മാത്രമാണ് ഗുരുതരം. ബാക്കിയെല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ബഹ്‌റൈന്റെ ആരോഗ്യമന്ത്രാലയം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയം കാണുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.