ബഹ്‌റൈനില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ബഹ്‌റൈനിലെ ആരോഗ്യമന്ത്രാലയം മാര്‍ച്ച് 10, 12.00pm പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ 8 പേര്‍ രോഗമുക്തരായെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതുവരെ 22 പേരാണ് ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി ആശുപത്രി വിട്ടിരിക്കുന്നത്.
നിലവില്‍ 8237 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ചികിത്സയിലുള്ള 88ല്‍ ഒരാളൊഴികെയുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ബഹ്‌റൈന്റെ ആരോഗ്യമന്ത്രാലയം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.