സംവിധായകനും തിരക്കഥാകൃത്തുമായ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു

ചെന്നൈ: പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. 1982–ൽ വേനൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് ലെനിൻ രാജേന്ദ്രൻ സിനിമിയിലെത്തുന്നത്. വചനം (1989), ദൈവത്തിന്റെ വികൃതികൾ (1992), മഴ(2000), കുലം, അന്യർ(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010) എന്നിവ പ്രധാന ചിത്രങ്ങളാണ്. ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രത്തിന് 1992 ലെ സംസ്ഥാന ചലച്ചിത്രപുരസ്കാരവും ‘കുലം’ എന്ന ചിത്രത്തിന് 1996 ലെ സംസ്ഥാന പുരസ്കാരവും നേടി. ഭാര്യ: ഡോ. രമണി, മകൾ: ഡോ. പാർവതി, മകൻ: ഗൗതമൻ