മനാമ: പൊതുജനാരോഗ്യവുമായി (COVID 19) ബന്ധപ്പെട്ട് ബഹ്‌റൈൻ ഗവർമെന്റിന്റെ പൊതുപരിപാടികൾ ഒഴിവാക്കണമെന്നുള്ള ജാഗ്രതാ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നോർക്ക റൂട്ട്‌സ് ഓഫീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കുന്നതല്ല എന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് കൺവീനർ രാജേഷ് ചേരാവള്ളിയെ 35320667 വിളിക്കാവുന്നതാണ്