മനാമ: കോവിഡ് 19 ന്റെ ആഗോള വ്യാപനത്തെ തുടർന്ന് ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്‌സും വിയറ്റ്നാം ഗ്രാൻഡ് പ്രിക്‌സും മാറ്റിവെക്കാൻ തീരുമാനമായതായി അറിയിപ്പ്. ബഹ്‌റൈൻ ഗ്രാന്റ് പ്രിക്‌സ് മാർച്ച് 20 മുതൽ 22 വരെയും വിയറ്റ്നാം ഗ്രാന്റ് പ്രിക്‌സ് ഏപ്രിൽ 3 മുതൽ 5 വരെയുമാണ് നടത്താൻ തീരുമാനിച്ചിരുന്നത്. കൊറോണ വൈറസ് ഭീതിയിൽ മുൻപ് തന്നെ F1 നടത്തിപ്പ് ചർച്ചാ വിഷയമായിരുന്നെങ്കിലും ഇത്തവണ മത്സരം കാണികളില്ലാതെ നടത്താമെന്നായിരുന്നു തീരുമാനം. എന്നാൽ ആഗോളവ്യാപകമായുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് സംഘാടകർ നടത്തിയ ചർച്ചയിൽ ഗ്രാൻഡ് പ്രിക്സ് പൂർണമായും മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് പുറത്തിറക്കിയ അറിയിപ്പ് കാണാം.
