മനാമ: ബഹ്റൈനില്‍ കോവിഡ്-19 (കൊറോണ) വൈറസ് ബാധയേറ്റ ഒമ്പത് പേര് കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ഒരു സ്ത്രീയുള്‍പ്പെടെ ഏഴ് ബഹ്റൈനി പൗരന്മാരും ഈജിപ്ത്, തായ്ലാന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടപേരുമാണ് രോഗമുക്തരായിരിക്കുന്നത്. കൊറോണയ്ക്കെതിരായ ബ്ഹ്റൈന്റെ പോരാട്ടം വിജയകരമാകുന്നതിന്റെ സൂചനയാണ് കൂടുതല്‍ രോഗികള്‍ ആശുപത്രി വിടുന്നത്. ഇതോടെ വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കിവരുടെ എണ്ണം 44 ആയി ഉയര്‍ന്നു. നിലവില്‍ 83 പേരാണ് ചികിത്സയിലുള്ളത്.
നേരത്തെ ഇറാനില്‍ നിന്ന് ബഹ്റൈനിലെത്തിച്ചവരില്‍ 83 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് പ്രത്യേകമായി ചികിത്സയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. ബഹ്റൈന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് ഇവര്‍ തിരികെയെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ഇവരെ ഐസലോഷന് വാര്‍ഡുകളിലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ ബഹ്റൈനിലെത്തിയ രോഗബാധിതരും കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തിലെത്തിവരും ഉള്‍പ്പെടെ (83+83) 166 പേരാണ് ബഹ്റൈനിലെ കൊറോണ ബാധിതരായി ചികിത്സയിലുള്ളത്. നിലവില്‍ 9362 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
ചികിത്സയിലുള്ള 166 പേരില്‍ രണ്ടുപേര്‍ ഒഴികെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ബഹ്റൈന്റെ ആരോഗ്യമന്ത്രാലയം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.