കൊറോണ സ്ഥിരീകരണം; യു കെ പൗരൻ ഉൾപ്പെടെയുള്ള സംഘം താമസിച്ച മൂന്നാറിലെ ഹോട്ടൽ അടച്ചു, അതീവ ജാഗ്രത

idukki1

ഇടുക്കി: കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നലെ കനത്ത ജാ​ഗ്രതാ നിർദേശം. കൊറാണ സ്ഥിരീകരിച്ച യു.കെ പൗരൻ ഉൾപ്പെടെയുള്ള സംഘം താമസിച്ച മൂന്നാറിലെ ഹോട്ടൽ അടച്ചു. കെടിഡിസി ടീ കൗണ്ടി ഹോട്ടലാണ് അടച്ചത്. മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിൽ കടുത്ത ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

മാർച്ച് ഏഴിനാണ് വിദേശി മൂന്നാറിൽ എത്തിയത്. തുടർന്ന് മൂന്നാർ കോളനി റോഡിലെ സർക്കാർ ഹോട്ടലിൽ മുറിയെടുത്തു. 10 ന് രാവിലെ പനി ബാധിച്ചതോടെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തി മരുന്നു വാങ്ങി മടങ്ങി. അവിടുത്തെ ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് 11ന് ഇയാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് പരിശോധനക്കായി എത്തിച്ചു. 12 ന് മൂന്നാർ സർക്കാർ ഹോട്ടലിൽ തിരിച്ചെത്തിച്ച് നിരീക്ഷണത്തിൽ വെച്ചു. എന്നാൽ ഇയാൾ മൂന്നാറിലെ വിവിധ മേഖലകൾ സന്ദർശിച്ചതായാണ് വിവരം.

വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ഇതുവരെ 19 പേരാണ് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. തലസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്റെ സഞ്ചാര പാത കൃത്യമായി കണ്ടെത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിയാത്തത് തലവേദനയായി മാറിയിട്ടുണ്ട്.

കേരള അതിർത്തികളിൽ തമിഴ്നാട് പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ എസ്.പിമാരുടെ നേതൃത്വത്തിലും റോഡിൽ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലും പരിശോധനകൾ നടക്കുന്നുണ്ട്. യാത്രക്കാരെ പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സംഘം സജ്ജമാണ്. കെഎസ്ആർടിസി, ചരക്കുവാഹനങ്ങൾ അടക്കം അണുവിമുക്തമാക്കിയ ശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തി വിടുന്നത്. കേരളത്തിന്‍റെ അതിർത്തി ജില്ലകളിൽ തിയേറ്ററുകളും ഷോപ്പിങ്ങ് മാളുകളും അടച്ചിട്ടിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!