bahrainvartha-official-logo
Search
Close this search box.

ബഹ്റൈന്‍ കേരളീയ സമാജം ഭവന പദ്ധതി; പ്രതിഭ-ഖത്തർ എൻജിനിയറിഗ് നിർമ്മിച്ച വീടുകളുടെ താക്കോല്‍ ദാനം മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും

bhbhavana-padhathi

മനാമ: ബഹ്റൈന്‍ കേരളീയ സമാജം ഭവന പദ്ധതി താക്കോല്‍ ദാനം മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും. മാര്‍ച്ച് 15നാണ് രണ്ട് വീടുകളുടെ താക്കോല്‍ ദാന ചടങ്ങ്. ബഹ്‌റൈന്‍ പ്രതിഭയുമായി സഹകരിച്ച് ഖത്തര്‍ എഞ്ചിനിയറിങ് ലാബോറട്ടറീസ് എം.ഡി കെ.ജി. ബാബുരാജാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ എഴുപതാം വാര്‍ഷിക ആഘോഷത്തോനുബന്ധിച്ചാണ് ഭവന പദ്ധതിയും നടപ്പിലാക്കി വരുന്നത്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലുള്ള രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്കാണ് ഈ വീടുകള്‍ ലഭിക്കുന്നത്. എസ്.ഡി. കോളേജില്‍ താല്‍ക്കാലിക ജീവനക്കാരിയും അവിടെ തന്നെ അന്തേവാസിയുമായ ആരാലും തുണയില്ലാതെ കഴിഞ്ഞ വിജയകുമാരിക്കാണ് ഒരു വീട് ലഭിക്കുന്നത്. വര്‍ഷങ്ങളായി ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സ തുടരുന്ന സുരേഷ് ബാബുവിനാണ് രണ്ടാമത്തെ വീട്. രണ്ട് പെണ്‍കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമായി പൊട്ടിപൊളിഞ്ഞ വീട്ടില്‍ കഴിയുകയായിരുന്നു സുരേഷ് ബാബു.

സ്ഥലം എം.എല്‍.എ തന്നെയായ മന്ത്രി ജി.സുധാകരന്‍ മുന്‍കൈയെടുത്താണ് രണ്ട് വീടുകളുടെയും നിര്‍മ്മാണം പെട്ടന്ന് പൂര്‍ത്തിയാക്കിയത്. ബി.കെ.എസ് ഭവന പദ്ധതിയുടെ തുടക്കത്തിൽ തന്നെ ആലപ്പുഴ വളഞ്ഞവഴിയിൽ മറ്റൊരു വീട് പ്രതിഭ നിർമിച്ചു നൽകിയിരുന്നു. പൂർണമായും പ്രതിഭ അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും വിഹിതം സ്വീകരിച്ചാണ് ഈ വീട് നിർമിച്ചു നൽകിയത്. അതിന്റെ കൈമാറ്റ ചടങ്ങിൽ പങ്കെടുത്ത ബാബുരാജ് നൽകിയ വാഗ്ദാനം കൂടി പരിഗണിച്ചാണ് മറ്റു രണ്ടു വീടുകളുടെ നിർമാണം ആരംഭിച്ചത്. ബഹ്‌റൈൻ കേരളീയ സമാജം ഭവന പദ്ധതിയിൽ ഇങ്ങനെ ഒരു സംരംഭത്തിൽ ഭാഗഭാക്കാവുകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം ഉണ്ടെന്നും, അതിൽ സഹകരിച്ച പ്രതിഭ അംഗങ്ങൾ, അഭ്യുദയ കാംക്ഷികൾ, ബാബുരാജ്, ബഹ്‌റൈൻ കേരളീയ സമാജം തുടങ്ങി എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായും ബഹ്‌റൈൻ പ്രതിഭ സെക്രെട്ടറി ലിവിൻ കുമാർ, പ്രസിഡന്റ് കെ. എം സതീഷ് എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!