കോവിഡ്-19; ബഹ്‌റൈനില്‍ ആദ്യത്തെ മരണം സ്ഥിരീകരിച്ചു, മരണപ്പെട്ടത് 65കാരിയായ സ്വദേശി

bahrain

മനാമ: കോവിഡ്-19 വൈറസ് ബാധിച്ച് ബഹ്‌റൈനില്‍ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. 65കാരിയായ സ്വദേശി പൗരയാണ് മരണപ്പെട്ടത്. ഇവരുടെ ആരോഗ്യനില കഴിഞ്ഞ ദിവസങ്ങളില്‍ മോശമായി തുടരുകയായിരുന്നുവെന്നാണ് സൂചന. ഇവര്‍ക്ക് വൈറസ് ബാധയ്ക്ക് മുന്‍പ് തന്നെ മറ്റു രോഗങ്ങളുണ്ടായിരുന്നു.

ഇറാനില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധയേല്‍ക്കുന്നത്. കണക്ടഡ് വിമാനത്തില്‍ ബഹ്‌റൈനിലെത്തിയ ഇവരെ വിമാനത്താവളത്തില്‍ വെച്ച് തന്നെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. മരണപ്പെട്ട സ്ത്രീ പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. നിലവില്‍ ചികിത്സയിലുള്ള കൊറോണ രോഗികളിൽ ഒരാള്‍ ഒഴികെ ആരുടെയും ആരോഗ്യനിലയില്‍ ആശങ്കകളില്ല.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!