മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സുപ്രധാന നീക്കം നടത്തി ബഹ്‌റൈന്‍. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്തെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നിര്‍ത്തിവെച്ചു. സുന്നിവഖഫ് കൗണ്‍സിലാണ് പ്രതിസന്ധിഘട്ടത്തില്‍ അതിശക്തമായ തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം സാധാരണ നമസ്‌കാരങ്ങള്‍ പതിവുപോലെ നടക്കുമെന്ന് വഖഫ് കൗണ്‍സില്‍ വ്യക്തമാക്കി.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ണായക നീക്കങ്ങള്‍ ശക്തമാക്കുന്നുവെന്ന സൂചനയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. നേരത്തെ ആരാധനാലയങ്ങളില്‍ മറ്റിടങ്ങളിലും ഒത്തുകൂടുന്നത് നിയന്ത്രണം കൊണ്ടുവന്നിരുന്നു.