മനാമ: കോവിഡ്-19 വൈറസിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനിലെ പ്രധാനപ്പെട്ട രണ്ട് ഷോപ്പിംഗ് മാളുകളില്‍ പുതിയ നിയന്ത്രണങ്ങള്‍. സിറ്റി സെന്റര്‍ ബഹ്‌റൈന്‍, സീഫ് മാള്‍ എന്നീ സ്ഥാപനങ്ങളാണ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഉച്ചനേരം മുതല്‍ വൈകീട്ട് എട്ട് മണി വരെയാകും സിറ്റി സെന്റര്‍ ബഹ്‌റൈന്‍ പ്രവര്‍ത്തിക്കുക. മാളിലെ വിനോദ പരിപാടികളും സ്ഥാപനങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുറന്ന് പ്രവര്‍ത്തിക്കില്ല.
അതേസമയം ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫാര്‍മസി, ക്ലിനിക്ക് തുടങ്ങിയവയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമുണ്ടാകില്ല. പ്രാര്‍ത്ഥനാ മുറി പ്രവര്‍ത്തിക്കില്ല. ഹോട്ടലുകളില്‍ ടേക്ക് എവേ കൗണ്ടറുകളുണ്ടാവും, ഓണ്‍ലൈനിലൂടെയും ഭക്ഷണം ഓഡര്‍ ചെയ്യാം. സമാനമായിരിക്കും (ഉച്ചനേരം മുതല്‍ വൈകീട്ട് എട്ട് വരെ) സീഫ് മാളിന്റെ സീഫ് ജില്ലയിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം. കോവിഡിനെ നേരിടാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ബഹ്‌റൈന്‍ ഭരണാധികാരികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
ഗവണ്‍മെന്റിന്റെ നീക്കങ്ങള്‍ പിന്തുണയുമായി വ്യാപാരികളും മതപണ്ഡിതരും പ്രവാസികളും സാധാരണക്കാരുമെല്ലാം രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ സുന്നി വഖഫ് കൗണ്‍സില്‍ പള്ളികളില്‍ ജുമുഅ നിര്‍ത്തിവെച്ചതായി വ്യക്തമാക്കിയിരുന്നു. കൂടാതെ വിദ്യഭ്യാസ സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.