മനാമ: കോവിഡ് 19 ബാധയുടെ പാശ്ചാത്തലത്തിൽ ബഹ്‌റൈൻ ഭരണകൂടം പ്രഖ്യാപിച്ച മൂന്ന് മാസത്തെ വൈദ്യതി, മുൻസിപ്പൽ ഫീസ് സർക്കാർ അടക്കുമെന്ന തീരുമാനം പ്രവാസികൾ ഉൾപ്പെടെയുള്ള രാജ്യത്തെ ജനങ്ങൾക്ക് വളരെ ആശ്വാസമാണെന്ന് കെ എം സി സി ബഹ്‌റൈൻ. ഈ പ്രത്യേക സാഹചര്യത്തിൽ ചെറുകിട കച്ചവടക്കാർ ഉൾപ്പടെയുള്ളവരുടെ ആശങ്കകൾക്ക് ഒരു പരിധിവരെയുള്ള ആശ്വാസമാണ് സർക്കാർ പ്രഖ്യാപനം. കോവിഡ് ബാധ തടയുന്നതിൽ സർക്കാർ നടത്തുന്ന ഫലപ്രദമായ പ്രവർത്തനങ്ങളെയും കെ എം സി സി പ്രശംസിച്ചു.