മനാമ: മലയാളി വിദ്യാർഥിനി ബഹ്റൈനിൽ നിര്യാതയായി. കോഴിക്കോട് വടകര മണിയൂർ വാപ്പുറത്ത് വീട്ടിൽ മനോജന്‍റെ മകൾ മാളവിക മനോജൻ (16) ആണ് നിര്യാതയായത്. അസുഖബാധിതയായ് ചികിത്സയിലിരിക്കെയായിരുന്നു മരണം. മാർച്ച് 22 മുതൽ വിദേശത്ത് നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ മൃതദേഹം ബഹ്റൈനിൽതന്നെ സംസ്കരിക്കാനാണ് തീരുമാനം. സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഇതിനുള്ള നടപടികൾ തുടർന്നു വരുന്നുണ്ട്.