മനാമ: അഴിയുർ കുഞ്ഞിപ്പള്ളിയിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ ബഹ്റൈൻ പ്രവാസി യുവാവ് മരണപ്പെട്ടു. കോഴിക്കോട് ജില്ലയിലെ വടകര വില്യാപ്പള്ളി – ആയഞ്ചേരി റോഡ് താനിയുള്ളതിൽ പള്ളിക്കു സമീപം കൈത വെച്ച പറമ്പത്ത് മുനീറാണ് ( 29 ) മരിച്ചത്. വടകരയിൽ നിന്നു സുഹൃത്തിനെ അഴിയൂരിലെ വീട്ടിലേക്ക് കൊണ്ടുവിടാൻ പോകുമ്പോൾ കുഞ്ഞിപ്പള്ളിയിൽ എതിരെ റോങ്ങ് സൈഡിൽ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.
പിതാവ്: ഹസ്സൻ കുട്ടി, മാതാവ്: കുഞ്ഞായിഷ, സഹോദരിമാർ: മുബീന അലി, റുബീന ഫിറോസ്, മുഹ്സിന ഷബീർ.