ബഹ്‌റൈൻ്റെ നടപടികൾ മാതൃകാപരം: ഐ സി എഫ്

IMG-20200322-WA0152

മനാമ: കോവിഡ്19 വ്യാപനം മൂലം പ്രതിസന്ധിയിലകപ്പെട്ട ജനങ്ങൾക്ക് ആശ്വാസം പകരാൻ ബഹ്‌റൈൻ ഭരണകൂടം പ്രഖ്യാപിച്ച ഇളവ് പദ്ധതികൾ ഏറെ മാതൃകാപരവും പ്രശംസാർഹവുമാണെന്ന് ഐ സി എഫ് ബഹ്‌റൈൻ അഭിപ്രായപ്പെട്ടു. വിദേശികൾ അടക്കമുള്ളവർ ഏപ്രിൽ മുതൽ മൂന്നു മാസത്തെ വൈദ്യുതി ചാർജ് മുനിസിപ്പൽ ഫീ എന്നിവ അടക്കേണ്ടതില്ല എന്ന പ്രഖ്യാപനം സമൂഹത്തിനു വലിയ ആശ്വാസം ആണ് നൽകിയത്.

ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ബഹ്‌റൈൻ ആരോഗ്യ വകുപ്പിന്റെയും കേരള സർക്കാരിന്റെയും നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കാൻ പ്രവാസി സമൂഹം പ്രതിജ്ഞാബദ്ധരാകണമെന്നും വൈറസ് ബാധ തടയുന്നതിനുള്ള കൂട്ടായ പ്രവർത്തങ്ങളിൽ നമ്മുടെ പങ്ക് ഉറപ്പു വരുത്തണമെന്നും ഐ സി എഫ് പ്രവാസികളെ ഓർമ്മപ്പെടുത്തി. യാത്ര കഴിഞ്ഞു എത്തിയവരും രോഗികളുമായി ഇടപഴകിയവരും നിർബന്ധമായും നിർദിഷ്ട കാലയളവ് ഒറ്റപ്പെട്ടു കഴിയണം. മറ്റുള്ളവരുമായി അകലം പാലിക്കാനും ആളുകൾ ഒരുമിച്ചു കൂടുന്ന സാഹചര്യം ഇല്ലാതാക്കാനും കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകാനും ശ്രമിക്കണം. ഐ സി എഫിന്റെ കീഴിൽ നടത്തപ്പെടുന്ന എല്ലാ പരിപാടികളും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റി വെച്ചിരിക്കുകയാണ്. കോവിഡ് 19 ബാധയിൽ നിന്നുള്ള മോചനത്തിന് വേണ്ടി വിശ്വാസികൾ സദാ പ്രാർത്ഥന നിരതരാകണമെന്നും ഐ സി എഫ് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!