വടകര: കേരളത്തിൽ കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗികളെ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്ന വടകര ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷന് ബഹ്റൈൻ വടകര സഹൃദയവേദി മെഡിക്കൽ കിറ്റ് വിതരണം ചെയ്തു. ഡ്രൈവർമാർക്ക് ആവശ്യമായ ഫെയ്സ് മാസ്ക്, ഹാൻഡ് ഗ്ലൗസ് എന്നിവയാണ് വിതരണം ചെയ്തിരിക്കുന്നത്. വടകരയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മെഡി-കിറ്റ് വിതരണം.
