bahrainvartha-official-logo
Search
Close this search box.

കൊറോണ വൈറസ്; ടാസ്‌ക് ഫോഴ്‌സ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എന്‍.എച്ച്.ആര്‍

المؤسسة الوطنية لحقوق الإنسان-8bac536c-7076-43d3-a850-0dae55e752c2

മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നിയോഗിക്കപ്പെട്ട ടാസ്‌ക് ഫോഴ്‌സ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പൊതുജനങ്ങള്‍ ബാധ്യസ്ഥരാണെന്ന് നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ്. ആരോഗ്യ സംരക്ഷണവും സുരക്ഷിതത്വവും ലോകത്തിലെ ഓരോ മനുഷ്യ ജീവനുകളുടെയും മൗലിക അവകാശങ്ങളിലൊന്നാണ്. ചിലരുടെ അശ്രദ്ധയും അനുസരണമില്ലായ്മയും  ഒരു സമൂഹത്തിനെ മുഴുവന്‍ മഹാമാരിയുടെ പിടിയിലമര്‍ത്താന്‍ കാരണമായേക്കുമെന്നത് മറക്കരുത്. നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ബഹ്‌റൈന്‍ കോവിഡിനെതിരായ നടത്തുന്ന കാര്യക്ഷമമായ പോരാട്ടത്തെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് അഭിനന്ദിക്കുകയും ചെയ്തു. ജനങ്ങളുടെ മനുഷ്യവകാശം സംരക്ഷിക്കുന്നതിന് തടസമായ പ്രവര്‍ത്തികളെ നിയന്ത്രിക്കാന്‍ അധികൃതരോട് നിര്‍ദേശിക്കുമെന്നും നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് വ്യക്തമാക്കി.

നിലവില്‍ 77 പേരാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 174പേരുടെ ആരോഗ്യനില തൃപ്തികരമാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പതിനൊന്ന് പേര്‍ കൂടി രോഗമുക്തരായിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 160 ആയി ഉയര്‍ന്നു. ഇതുവരെ 24968 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. പൊതുഇടങ്ങളില്‍ 5ലധികം പേര്‍ ഒത്തുചേര്‍ന്നാല്‍ നിയമനടപടിയുണ്ടാകുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ജനറല്‍ താരിഖ് ബിന്‍ ഹസന്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മാര്‍ക്കറ്റുകളില്‍ അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണമില്ല. അതേസമയം പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ഒത്തുചേരുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. പബ്ലിക് ഹെല്‍ത്ത് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 121 പ്രകാരമാവും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുക. മൂന്ന് മാസം തടവ് ശിക്ഷയും ആയിരം ദിനാറില്‍ കുറയാതെ പിഴയുമാണ് നിയലംഘകര്‍ക്ക് ലഭിക്കുന്ന ശിക്ഷ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!