കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണ വിഷയത്തിൽ രണ്ടാം തവണയാണ് ഇത്.
ജനത കർഫ്യൂ പ്രഖ്യാപിച്ചത് കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു. ദയവായി ജനങ്ങൾ സ്വയം സുരക്ഷിതരാകണമെന്നും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
കൂടുതൽ നിയന്ത്രണങ്ങൾ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇതിനോടകം തന്നെ മിക്ക സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്.