ജിദ്ദ: കോവിഡ് 19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ ലംഘിച്ചാല്‍ 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം. കോവിഡ് വ്യാപനം തടയുന്നതിനായി ശക്തമായി നടപടിക്രമങ്ങളിലേക്ക് സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ കടന്നിരുന്നു. 21 ദിവസത്തേക്കാണ് രാത്രികാലങ്ങളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ.
സര്‍ക്കാര്‍ നിര്‍ദേശം മറികടന്നാല്‍ 10,000 റിയാലാണ് പിഴ. ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. മൂന്നാംതവണ 20 ദിവസത്തില്‍ കൂടാത്ത തടവുശിക്ഷ ലഭിക്കും. കര്‍ഫ്യൂ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഉണ്ടാകും. മഹാമാരിയെ നേരിടാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായ അധികൃതര്‍ക്കൊപ്പം നില്‍ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.