കോവിഡ് 19; ഭാഗിക കര്‍ഫ്യുവിന് നിര്‍ദേശം പാസാക്കി ബഹ്റൈന്‍ പാര്‍ലമെന്റ്, അന്തിമ തീരുമാനം എടുക്കേണ്ടത് ഗവണ്‍മെന്റ്

bc729c89-3664-4642-9bff-94d3c9f93743

മനാമ: കോവിഡ്-19 വൈറസിന്റെ വ്യാപനം തടയുന്നതിനായി നിര്‍ണായക നീക്കങ്ങള്‍ക്കൊരുങ്ങി ബഹ്‌റൈന്‍. രാജ്യത്ത് ഭാഗികമായി കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ പാര്‍ലമെന്റ് നിര്‍ദേശം നല്‍കി. വിഷയത്തില്‍ അന്തിമ തീരുമാനം ഗവണ്‍മെന്റിന്റെതായിരിക്കും. കോവിഡ്-19നുമായി ബന്ധപ്പെട്ട് ഇന്ന് പാര്‍ലമെന്റില്‍ അടിയന്തര ചര്‍ച്ച നടന്നിരുന്നു.

ഭാഗികമായ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്ന് 40തില്‍ 19 എം.പിമാരും ആവശ്യപ്പെട്ടു. രണ്ട് പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ബാക്കിയുള്ള 17 എം.പിമാര്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. വൈകീട്ട് 6 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!