മനാമ: കൊറോണക്കാലത്ത് അടിയന്തരാവശ്യത്തിനായി രക്തദാനം ചെയ്ത് കെ.എം.സി.സി പ്രവര്‍ത്തകര്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാലിലധികം കെ.എം.സി.സി പ്രവര്‍ത്തകരാണ് ബഹ്റൈന്‍ സല്‍മാനിയ ഹോസ്പിറ്റലിലെ അടിയന്തരാവശ്യം കണക്കിലെടുത്ത് രക്തദാനം ചെയ്തത്. ബഹ്റൈന്‍ കെഎംസിസി പാലക്കാട് ജില്ലാ സെക്രട്ടറി ആഷിക് പത്തില്‍ മേഴത്തൂര്‍, മാസിന്‍ കൊണ്ടോട്ടി, ഷമീര്‍ കാക്കൂര്‍, ഇസ്ഹാഖ് തിരൂര്‍ എന്നിവരാണ് ഇന്ന് നല്‍കിയത്. കഴിഞ്ഞ ദിവസവും കെഎംസിസി വളണ്ടിയര്‍മാര്‍ രക്തം നല്‍കിയിരുന്നു.
ബഹ്റൈന്‍ ആരോഗ്യ വകുപ്പ് ബ്ലഡ് ബാങ്ക് മേധാവി കെഎംസിസിയെ പ്രത്യേകം നന്ദി അറിയിച്ചിട്ടുണ്ട്. കൊറോണയെ ലോകരാജ്യങ്ങള്‍ വിശിഷ്യാ (ബഹ്റൈന്‍ ഭരണാധികാരികള്‍) വളരെ കരുതലോടെ തന്നെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ കൊറോണ കാരണം ഏറ്റവുമധികം പ്രശ്‌നത്തിലായിരിക്കുന്നത് രക്തം ആവശ്യമുള്ള മറ്റിതര രോഗികളാണ്. ജനങ്ങള്‍ക്ക് ആശുപത്രികളില്‍ ചെല്ലാനുള്ള ഭയം കാരണം രക്തത്തിന്റെ ലഭ്യത കുറയുകയാണ്. അതിനാല്‍ മുന്‍കരുതലും ജാഗ്രതയും പാലിച്ചു ഭയപ്പെടാതെ നമുക്ക് ഒരാളുടെയെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ നിമിത്തമാകാമെന്ന് കെ.എം.സി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പണം കൊടുത്താല്‍ മാര്‍ക്കറ്റില്‍ നിന്ന് ലഭ്യമാകുന്നതാണെങ്കില്‍ ഒന്നില്ലെങ്കില്‍ മറ്റൊന്ന് വാങ്ങി പകരം വെക്കാന്‍ കഴിയും. പക്ഷെ, മനുഷ്യ രക്തത്തിന് പകരമായി മനുഷ്യരക്തം മാത്രമേയുള്ളൂ. നമ്മള്‍ കാരണം ഒരാളുടെ ജീവനെങ്കിലും നില നിര്‍ത്താന്‍ കഴിയുമെന്നും കെ.എം.സി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ 11 വര്‍ഷമായി രക്തദാന പ്രവര്‍ത്തന രംഗത്ത് സജീവമാണ് ബഹ്റൈന്‍ കെഎംസിസി. സംഘടന മുഖേന ഇതിനകം 4600ഓളം പേരാണ് രക്തം ദാനം ചെയ്തിട്ടുണ്ട്.