കോവിഡ് 19: പ്രവാസികൾക്ക് സഹായ ഹസ്തവുമായി ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി

Screenshot_20200327_230914

മനാമ: കൊറോണ കാലത്ത് പ്രവാസികൾക്ക് സഹായ ഹസ്തവുമായി ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി. COVID-19 പടർന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും വീടുകളിൽ തന്നെ കഴിഞ്ഞു കൂടി ഇതിനെ പ്രതിരോധിക്കാനുള്ള യജ്ഞത്തിൽ പരമാവധി പേർ പങ്കാളികളാവുകയും ചെയ്യണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ലോകത്തെ ആകമാനം ഭീതിയിൽ ആഴ്ത്തിയ വിനാശകാരിയായ കൊറോണ വൈറസ് 192 രാജ്യങ്ങളിലാണ് ഇതുവരെ സ്ഥിതികരിച്ചിരിക്കുന്നത്.
സാമൂഹ്യ വ്യാപനം തടയാൻ കഴിയാതിരുന്നതാണ് പല ലോക രാഷ്ട്രങ്ങളുടെയും കണക്കു കൂട്ടൽ തെറ്റിച്ചത്. എന്നാൽ ബഹ്‌റൈൻ ഭരണ കൂടത്തിന്റെ നിതാന്ത ജാഗ്രതയോടൊപ്പം
പ്രവാസികളായ നമ്മുടെയൊക്കെ ജാഗ്രതയിലൂടെ നമുക്ക് ഒറ്റകെട്ടായി ഈ വിപത്തിനെ നേരിടാം.

ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമെങ്കിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു.

എസ് വി ജലീൽ: 3955 6109

ഫൈസൽ കോട്ടപ്പള്ളി: 3988 1099

എ പി ഫൈസൽ: 3984 1984

ഒ കെ കാസിം: 3322 6943

ഇസ്ഹാഖ് വില്യാപ്പള്ളി: 3329 2010

ശരീഫ് വില്യാപ്പള്ളി: 3906 7690

ജലീൽ പി കെ തിക്കോടി:  3317 2285

ഹസ്സൻ കോയ: 3986 9689

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!