മനാമ: കൊറോണ വൈറസ് വിരുദ്ധ പോരാട്ടം ശക്തമാക്കി ബഹ്‌റൈന്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ മിനിസ്ട്രി ഏഴ് ഭാഷകളില്‍ കൊറോണ ബോധവല്‍ക്കരണ ക്യാംപെയ്ന്‍ ആരംഭിച്ചു. ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും വിവരങ്ങള്‍ പങ്കുവെക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും ഇതര കൊറോണ വൈറസുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളുമാകും ക്യാംപെയ്‌ന്റെ ഉള്ളടക്കം.
ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ മേല്‍നോട്ടത്തിലാവും ക്യാംപെയ്ന്‍ നടക്കുക. കൊറോണയുമായി ബന്ധപ്പെട്ട കൃത്യവും വിശ്വാസ്യ യോഗ്യവുമായി വിവരങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയാണെന്നതാണ് ക്യാംപെയ്ന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ആരോഗ്യ സംരക്ഷണത്തിന് ജനങ്ങളിലേക്ക് നേരിട്ട് വിവരങ്ങളെത്തിക്കാന്‍ പുതിയ മാര്‍ഗം ഗുണകരമാവും.
ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഫിലിപ്പീനോ, ഹിന്ദി, ഉറുദു, ജപ്പാനീസ് ഭാഷകളിലാണ് പ്രധാനമായും ക്യാംപെയ്ന്‍ നടക്കുക. അക്കാദമിക്കലായ വിവരങ്ങളും അടിയന്തര വിവരങ്ങളും മേല്‍പ്പറഞ്ഞ ഭാഷകളില്‍ ലഭിക്കും.