മനാമ: ബഹ്‌റൈനി പൗരന്മാരെ നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ മന്ത്രാലയം. ഇറാനില്‍ നിന്ന് മസ്‌കറ്റിലെത്തി, അവിടെ കഴിഞ്ഞിരുന്ന ബഹ്റൈനികളെ കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചിട്ടുണ്ട്. ഒമാനുമായി സഹകരിച്ചാണ് സ്വദേശികളെ ആരോഗ്യ മന്ത്രാലയം തിരികെയെത്തിച്ചത്. ഇവരെ ക്വാറന്റൈന്‍ സംവിധാനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മാത്രമാവും ഇവരെ വീടുകളിലേക്ക് അയക്കുകയെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന സൂചന.
ബഹ്‌റൈനികളെ തിരിച്ചെത്തിക്കുന്നതിന് പൂര്‍ണാര്‍ഥത്തില്‍ സഹകരിച്ച ഒമാന്‍ അധികൃതര്‍ക്ക് ആരോഗ്യ മന്ത്രാലയം നന്ദി രേഖപ്പെടുത്തി. വാടകയ്‌ക്കെടുത്ത പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബഹ്‌റൈനികളെ തിരികെയെത്തിക്കുന്ന നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇറാനിൽ നിന്ന് നേരിട്ട് ബഹ്റൈറൈനിലേക്ക് രണ്ട് ബാച്ചുകളായി പൗരന്മാരെ തിരികെയെത്തിച്ചതും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.