bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ 23 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; 7 പേര്‍ രോഗമുക്തരായി

update

മനാമ: ബഹ്‌റൈനില്‍ 23 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് (മാര്‍ച്ച് 29) 1 മണിക്ക് ആരോഗ്യ മന്ത്രാലം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ബഹ്‌റൈനിലെ കോവിഡ് ബാധയേറ്റ് ചികിത്സയിലുള്ളവരുടെ എണ്ണം 223 ആയി ഉയര്‍ന്നു. അതേസമയം 7 പേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. ഇതുവരെ 272 പേര്‍ക്കാണ് രോഗം ഭേദമായത്.

ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് 31840 പേരാണ് കൊറോണ പരിശോധനയ്ക്ക് വിധേയമായിരിക്കുന്നത്. ചികിത്സയിലുള്ള 223 പേരില്‍ ഒരാളൊഴികെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നാല് പേരാണ് രാജ്യത്ത് വൈറസ് ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. മരിച്ചവര്‍ക്കെല്ലാം വൈറസ് ബാധയേല്‍ക്കുന്നതിന് മുന്‍പ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!