മനാമ: നാല് പതിറ്റാണ്ടുകാലമായി ബഹ്‌റൈനിൽ ജീവകാരുണ്യ മേഖലയിൽ തുല്യതയില്ലാത്ത പ്രവർത്തനം നടത്തുന്ന കെഎംസിസി യുടെ നാൽപതാം വാര്ഷികാഘോഷങ്ങൾക്ക് തുടക്കം കുറിച് ജനുവരി 25 ന് അൽരാജാ സ്കൂളിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി സംബന്ധിക്കുന്ന പരിപാടിയുടെ പ്രചരണാർത്ഥം പബ്ലിസിറ്റി കമ്മറ്റി സംഘടിപ്പിക്കുന്ന കോർണർ സമ്മേളനങ്ങൾ ഇന്ന്(17/01/19) ആരംഭിക്കും.
സമർപ്പിത സംഘബോധത്തിന്റെ നാൽപതാണ്ട് എന്ന പ്രമേയം വിശദീകരിച്ചുകൊണ്ട് ഇന്ന് രാത്രി 10 മണിക്ക് റിഫ കെഎംസിസി ഹാളിലും, നാളെ വെള്ളി രാത്രി മുഹറഖ് കെഎംസിസി ഹാളിലും, ശനി രാത്രി 9.30 മനാമ കെഎംസിസി ഹാളിലും കോർണർ സമ്മേളനങ്ങൾ നടക്കും. പരിപാടികളിൽ കെഎംസിസി സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കമെന്ന് പബ്ലിസിറ്റി ഭാരവാഹികൾ അറിയിച്ചു.