മനാമ: കൊറോണ പടരുന്ന സാഹചര്യത്തില്‍ എല്ലാവരും ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ വിദഗദ്ധരുടെ സഹായമില്ലാത്തതിനാല്‍ മിക്കവര്‍ക്കും പല കാര്യങ്ങളിലും ആശങ്കയുണ്ട്. അത്തരത്തില്‍ ആശങ്കകള്‍ പരിഹരിക്കാന്‍ മാര്‍ഗവുമായി രംഗത്ത് വന്നിരിക്കുകയാണ് ബഹ്റൈനിലെ അല്‍ ഹിലാല്‍ ഹോസ്പിറ്റ്റൽസ് ഗ്രൂപ്പ്. ആശുപത്രിയില്‍ നേരിട്ട് എത്താതെ തന്നെ നിങ്ങള്‍ക്ക് വിദഗ്ദ്ധരുടെ നിര്‍ദേശങ്ങള്‍ ലഭിക്കും.
‘ഡോ. ഹിലാല്‍ ഓണ്‍ ഫോണ്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ഓണ്‍ ലൈന്‍ കണ്‍സള്‍ട്ടേഷന് സൗകര്യമൊരുക്കും. ഇതിനായി Www.alhilalhealthcare.com എന്ന വെബ്‌സൈറ്റിലൂടെ അപ്പോയിന്‍മെന്റുകള്‍ എടുക്കാവുന്നതാണ്.