മനാമ: കോവിഡ്-19 ലോക്ഡൗൺ കാരണം പ്രയാസത്തിൽപ്പെട്ടിരിക്കുന്ന കുടുംബങ്ങൾ സഹായഹസ്തവുമായി ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി. വൈറസ് വ്യാപനം തടയിടുന്നതിന്റെ ഭാഗമായി ചില വ്യാപാര സ്ഥാപങ്ങളും തൊഴിലിടങ്ങളും ഗവൺമെന്റ് ഏർപ്പെടുത്തിയ താൽക്കാലിക വിലക്കിൽ പ്രതിസന്ധിയിലാകുന്ന കുടുംബങ്ങളെയും തൊഴിലാളികളെയും സഹായിക്കുകയെന്നതാണ് ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ലക്ഷ്യമിടുന്നത്. ഭക്ഷണം സാധനങ്ങൾ അടങ്ങിയ കിറ്റുകൾ ആവശ്യക്കാരെ കണ്ടെത്തി എത്തിച്ചു നൽകും. ഇതിലേക്കായി അരിയും പഞ്ചസാര ഓയിലും ഉൾപ്പെടെ സാധനങ്ങൾ ശേഖരിച്ചു കഴിഞ്ഞുവെന്ന് ഭാരവാഹികൾ വ്യക്തമാക്കി.