മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളി വെട്ടേറ്റ് മരിച്ചു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ് (35) കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജേഷിനൊപ്പം താമസിച്ചിരുന്ന പാകിസ്ഥാന്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജേഷിനൊപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് രാജേഷിന്റെ കൊലപാതകത്തിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ബുറൈമിയിലെ ഫയര്‍ ആന്റ് സേഫ്റ്റി കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച രാജേഷ്.