bahrainvartha-official-logo
Search
Close this search box.

കൊറോണ വൈറസ്; ഓണ്‍ലൈന്‍ പഠന സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിച്ച് വിദ്യഭ്യാസ മന്ത്രാലയം

online-education

മനാമ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠന സംവിധാനങ്ങള്‍ കൂടൂതല്‍ കാര്യക്ഷമമാക്കി ബഹ്‌റൈന്‍ വിദ്യഭ്യാസ മന്ത്രാലയം. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഒരേസമയം ക്ലാസുകളെടുക്കാന്‍ അധ്യാപകരെ സഹായിക്കുന്നതാണ് പുതിയ സമ്പ്രദായം.

കൊറോണ കാരണം നിലവില്‍ വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പഠനം യാതൊരു കാരണവശാലും മുടങ്ങാന്‍ പാടില്ലെന്ന് ഇതിനായി എല്ലാ സൗകര്യങ്ങളുമൊരുക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും വിദ്യാഭ്യാസ മന്ത്രി മജീദ് ബിന്‍ അലി അല്‍ നുഐമി വ്യക്തമാക്കി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം ക്ലാസുകള്‍ പുതിയ സംവിധാനം വഴി നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഒന്നിലധികം അധ്യാപകരുണ്ടാകും. വിദ്യഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും യുട്യൂബിലൂടെയും ടി.വി ചാനലിലൂടെയുമാണ് നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുത്തുകൊണ്ടിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!