മനാമ: ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ സഹകരണത്തോടെ നടപ്പാക്കുന്ന പീപ്പിള്‍സ് ഹോം പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂർത്തിയാക്കിയ ആറാമത് വീടിെൻറ താക്കോല്‍ കൈമാറ്റം നടന്നു. കണ്ണൂര്‍ ജില്ലയിലെ മണ്ടളത്ത് നിര്‍മിച്ച വീടിെൻറ താക്കോല്‍ കൈമാറ്റ ചടങ്ങില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഭാരവാഹികളായ ആദം കുട്ടി, എ. അഹ്മദ് അശ്റഫ്, വി.പി ഖലീല്‍, സി.എച്ച് മൂസ ഹാജി എന്നിവര്‍ സംബന്ധിച്ചു. കോവിഡ് 19 പശ്ചാത്തലത്തില്‍ താക്കോല്‍ കൈമാറ്റത്തിനായി നിശ്ചയിച്ച പൊതു ചടങ്ങ് ഒഴിവാക്കുകയായിരുന്നു. വീട് നിര്‍മാണത്തിനാവശ്യമായ സഹായം നല്‍കിയവര്‍ക്ക് ഫ്രൻറ്സ് അസോസിയേഷന്‍ ഭാരവാഹികൾ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.