മനാമ: സംഗീതത്തിന്റേയും നൃത്തത്തിന്റേയും പാചകനൈപുണ്യത്തിന്റേയും ഭാവാഭിനയത്തിന്റേയും മത്സരങ്ങൾക്കിടയിൽ മത്സരാർത്ഥികളുടെ അറിവ് പരിശോധിക്കാൻ ഇന്ന് പൊതു വിജ്ഞാന മത്സരം. ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി ബഹ്റൈനിലെ വിവാഹിതരായ വനികൾക്കായി നടത്തുന്ന സെർക്കാ സിക്സ് അംഗന ശ്രീയുടെ ഫൈനൽ റൗണ്ടിലെ നാലാം മത്സരമാണിത്.
വൈകുന്നേരം 7.30 ന് സമാജം ബാബു രാജൻ ഹാളിലാണ് മത്സരം. സർഗ്ഗാത്മകമായ കഴിവുകൾക്കൊപ്പം പൊതു വിഷയങ്ങളിലുള്ള അവബോധവും ക്രിയാത്മകമായ കലാപ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണ് എന്നതുകൊണ്ടാണ് പൊതുവിജ്ഞാനത്തെ ആസ്പദമാക്കി മത്സരം ഉൾപ്പെടുത്തിയതെന്ന് സംഘാടകർ അറിയിച്ചു. ഫൈനൽ റൗണ്ടിലെ അടുത്ത മത്സരമായ മോണോ ആക്ട് ഞായറാഴ്ച നടക്കും.
ഫെബ്രുവരി 7നാണ് സമാപനവും സമ്മാന വിതരണവും തൊണ്ടിമുതലും ദൃക്സാക്ഷിയും, ഈട,
ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ പ്രശസ്തയായ നിമിഷ സജയനാണ് സമാപന ചടങ്ങിലെ മുഖ്യ അതിഥി. നാടക – ചലച്ചിത്ര രംഗത്തെ ബഹ്റൈനിൽ നിന്നുള്ള ദമ്പതികളായ പ്രകാശ് വടകരയും ജയാ മേനോനും ചടങ്ങിൽ സന്നിഹിതരായിരിക്കും.