bahrainvartha-official-logo
Search
Close this search box.

ഐ.വൈ.സി.സി ബഹ്‌റൈൻ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ അൽഹിലാലിൽ

camp

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ.വൈ.സി.സി) ബഹ്‌റൈൻ 30-മത് സൗജന്യ മെഡിക്കൽ ക്യാംപ് ഗുദൈബിയ – ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ മെഡിക്കൽ സെന്റർ, അദ്‌ലിയയുമായി സഹകരിച്ചു കൊണ്ട് നാളെ(വെള്ളി) രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ നടത്തപെടുന്നതാണ്.

കാർഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇ.എൻ.ടി. യൂറോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി, ജനറൽ മെഡിസിൻ തുടങ്ങി എല്ലാ വിധ വിദഗ്ധപരിശോധനകളും, രക്ത പരിശോധനയും സൗജന്യമായി ഈ ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്. പരമാവധി ആളുകൾ ഈ ക്യാംപ് പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!