മനാമ: ബഹ്റൈനില്‍ കോവിഡ്-19 ബാധിച്ച ചികിത്സയിലുള്ള 8പേര്‍ കൂടി രോഗമുക്തരായി. ഇന്ന് (മാര്‍ച്ച് 30) വൈകിട്ട് 8 മണിക്ക് ആരോഗ്യ മന്ത്രാലം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ബഹ്റൈനില്‍ രോഗമുക്തരായവരുടെ എണ്ണം 287 ആയി ഉയരുകയും ആകെ രോഗികളുടെ എണ്ണം 224 ആയി കുറയുകയും ചെയ്തു. ഇന്നത്തെ പരിശോധനകളിൽ ഉച്ചക്ക് ശേഷം ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് 32717 പേരാണ് ഇതുവരെ കൊറോണ പരിശോധനയ്ക്ക് വിധേയമായിരിക്കുന്നത്. ചികിത്സയിലുള്ള 224 പേരില്‍ രണ്ട് പേരുടെ ഒഴികെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നാല് പേരാണ് രാജ്യത്ത് വൈറസ് ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. മരിച്ചവര്‍ക്കെല്ലാം വൈറസ് ബാധയേല്‍ക്കുന്നതിന് മുന്‍പ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.