മനാമ: ആധുനിക നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാമാരിയായി മാറിക്കൊണ്ടിരിക്കുന്ന കോവിഡ് 19 സൃഷ്ടിച്ച ഭീതിദായകമായ സാഹചര്യത്തില്‍ ബഹ്റൈന്‍ പ്രവാസികള്‍ക്ക് സഹായഹസ്തവുമായി കെ.എം.സി.സി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച കര്‍ഫ്യൂ കാരണം ജോലിക്കു പോകാന്‍ കഴിയാത്തവര്‍ക്കും ബിസിനസ് സംരഭങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്നവര്‍ക്കും കെ.എം.സി.സി സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്.
പ്രതിസന്ധിയില്‍പ്പെടുന്നവര്‍ക്ക് ഭക്ഷണക്കിറ്റുകളുടെ വിതരണവും ഇതിനോടൊപ്പം നടക്കുന്നതായി ഭാരവാഹികള്‍ വ്യക്തമാക്കുന്നു. ഭക്ഷണ വിതരണം അടിയന്തര പ്രമേയമായി ഏറ്റെടുത്ത് കെ.എം.സി.സിയുടെ വിവിധ ജില്ല ഏരിയ ഗ്രൂപ്പുകള്‍, കിറ്റ് വിതരണം നടത്തിവരുന്നു. വരും ദിവസങ്ങളിലും ഇത് തുടരും. രോഗഭീഷണി മൂലം സാമൂഹ്യ അകലം പ്രാപിക്കാനുള്ള ബഹ്റൈന്‍ അധികാരികളുടെ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും തങ്ങളുടെ പ്രവര്‍ത്തകന്മാരെ വിവിധ കെഎംസിസി വാട്‌സാപ്പ് കൂട്ടായ്മകളിലൂടെ ബോധവല്‍ക്കരിച്ചുകൊണ്ടാണ് കെ.എം.സി.സി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഇത് പിന്നീട് പ്രവാസികള്‍ക്ക് സഹായം ആവശ്യമുള്ള മറ്റു മേഖലകളിലേക്ക് വ്യാപിപ്പിച്ചു. മാസ്‌ക് വിതരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നുണ്ട്.
രോഗവസ്ഥയുടെ പടര്‍ച്ച തടയാനുള്ള ഏക മാര്‍ഗ്ഗം എന്ന നിലയില്‍ ആളുകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത് എന്ന സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായതോടെ പ്രവാസികള്‍ പ്രത്യേകിച്ച് ആശങ്കയിലായിരുന്നു. വീടുകളില്‍ കഴിയുന്നവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ കെ.എം.സി.സി നടത്തുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണക്കിറ്റ് വിതരണം. കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രത്യേക വിങ്ങുണ്ടാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്ക കുറിച്ചത്. തുടര്‍ന്ന്, സൗത്ത് സോണ്‍, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, വയനാട് എന്നീ ജില്ലാ കമ്മറ്റികളും ഈസ്റ്റ് റിഫ, വെസ്റ്റ് റിഫ, ഹമദ് ടൗണ്‍, ദാറുല്‍ ഖുലൈബ്, ജിദാലി, ബുദയ്യ, സിത്ര, മുഹറഖ്, ഹൂറ, സനാബിസ്, ജിദാഫ്‌സ് എന്നീ ഏരിയ കമ്മറ്റികളും സുത്ത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നുണ്ട്. രോഗികള്‍ക്ക് മരുന്ന്, മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ്, സുഖ വിവരാന്വേഷണം അടക്കമുള്ള ഈ ദുരിത കാലത്ത് അത്യാവശ്യമുള്ള എല്ലാ സേവനങ്ങള്‍ക്കും കെ.എം.സി.സിയുണ്ടാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഏത് പ്രതിസന്ധി ഘട്ടത്തിലും തങ്ങള്‍ ഒറ്റക്കല്ലെന്നും കൂടെ എപ്പോഴും സഹായ ഹസ്തവുമായി ബഹ്റൈന്‍ കെഎംസിസി ഉണ്ടാകുമെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.