വടകര: മുന്‍ ബഹ്‌റൈന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. വടകര കൈനാട്ടി വിളക്ക് കണ്ടത്തില്‍ സ്വദേശി യൂസുഫ് ആണ് മരണപ്പെട്ടത്. 30 വർഷത്തോളം ബഹ്റൈൻ പ്രവാസ ലോകത്തെ സുപരിചിത മുഖമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികത്സയിലിരിക്കെയാണ് അന്ത്യം. 65 വയസായിരുന്നു. ഭാര്യ സൈനബ. മക്കള്‍: ഹാരിസ്, കരീം, സറീന, സമീറ, മിസിരിയ. മരുമക്കള്‍: മുനീര്‍, ഷമീം, ഷംന, സയ്യിദത്ത്, ഷഹന. സഹോദരങ്ങള്‍: പരേതനായ കുഞ്ഞബ്ദുള്ള, അബ്ദുറഹ്മാന്‍, മഹമൂദ്, കുഞ്ഞിപ്പാത്തു, അയിശു.