മനാമ: കോവിഡ്-19 പശ്ചാത്തലത്തില്‍ ബഹ്‌റൈന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ലുലു ഗ്രൂപ്പ്. ബഹ്‌റൈനില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ പഴങ്ങളും പച്ചക്കറികളും എത്തിച്ചു. ഇത് രണ്ടാം തവണയാണ് ലുലു ഗ്രൂപ്പ് ചാര്‍ട്ടേഡ് വിമാനത്തില്‍ ബഹ്‌റൈനിലേക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എത്തിക്കുന്നത്.
പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുമെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ ലുലു ഗ്രൂപ്പ് ആദ്യമായി ബഹ്‌റൈനിലെത്തിക്കുന്നത്. ഇന്ന് സമാനരീതിയില്‍ ഗള്‍ഫ് എയര്‍ വിമാനത്തില്‍ വീണ്ടും സാധനങ്ങളെത്തിച്ചു.
രാജ്യത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജൂസര്‍ രൂപവാല പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. പഴവും പച്ചക്കറികളുമാണ് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ലുലു എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.